0484-2887800 (30 Lines)
9633507632(Plastic Surgery)
9446501369(Urology Dept)
9061055203(Orthopaedics)
9633507632(Dermatology)
OUR DEPARTMENTS

News & Events

സൗജന്യ ഗർഭാശയ രോഗനിർണ്ണയ-സർജറി ക്യാമ്പ്

01 Oct 2023


എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ ഗർഭാശയ രോഗനിർണ്ണയ-സർജറി ക്യാമ്പ് ഒക്ടോബർ 3-ന് ആരംഭിക്കുന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റും, വിദഗ്ദ്ധ കീഹോൾ സർജനുമായ ഡോക്ടർ ജോർജ് പോൾ MS (OBG) ഒക്ടോബർ മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ച്ചകളിലും 2 മണി മുതൽ 4 മണി വരെ രോഗികളെ പരിശോധിക്കുന്നതാണ്. ഗർഭാശയമുഴകൾ/ Fibroids, പോളിസിസ്റ്റിക്ക് ഓവറി, അണ്ഡാശയ സിസ്റ്റുകൾ, മാസമുറവൈകല്യങ്ങൾ, അമിതവേദനയുള്ള ആർത്തവം, അമിത രക്തസ്രാവം, എൻഡോ മെട്രയോസിസ്, ഗർഭാശയം പുറത്തോട്ടുതള്ളിവരിക (Prolapse uterus), തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുത്ത് ചികിത്സ തേടാവുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് റെജിസ്ട്രേഷനും, കൺസൾട്ടേഷനും തികച്ചും സൗജന്യവും, ആവശ്യമായ ലാബു പരിശോധനകൾക്ക് 50% ഇളവും, ശസ്ത്രക്രിയ ആവശ്യമെങ്കിൽ 60% ഇളവും ലഭിക്കുന്നതാണ്.
ക്യാമ്പിൽപങ്കെടുക്കുന്നതിനായി 0484-2887800 (30 lines) നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.

7702Gynaec_camp-Specialists-Kochi.jpg
Back to Top
Book An Appointment